headerlogo
politics

വഖ്ഫ് സംരക്ഷണം, ബില്ല് റദ്ദ് ചെയ്യുന്നത് വരെ സമരം തുടരും: രണ്ടത്താണി

നടുവണ്ണൂരിൽ മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണറാലി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു

 വഖ്ഫ് സംരക്ഷണം, ബില്ല് റദ്ദ് ചെയ്യുന്നത് വരെ സമരം തുടരും: രണ്ടത്താണി
avatar image

NDR News

07 Dec 2021 09:14 PM

നടുവണ്ണൂർ: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുന്ന നിയമം കേരള നിയമസഭയിൽ റദ്ദ് ചെയ്യുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രിയുടെ ഇപ്പോഴത്തേ ഉറപ്പ് വിശ്വസിക്കാനാകില്ലെന്നും മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. നടുവണ്ണൂരിൽ മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

       മുസ്ലിം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മയൂര തറുവയ്ക്കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സുന്നി യുവജന സംഘം സംസ്ഥാന സെകട്ടറി നാസർ ഫൈസി കൂടത്തായ്, മുൻ വഖ്ഫ് ബോർഡ്‌ മെമ്പറും കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ: ഹുസൈൻ മടവൂർ, ജമാഅത്തേ ഇസ്ലാമി കേരള ശൂറ മെമ്പർ ഡോ: ആർ. യൂസഫ്, അബൂബക്കർ സിദ്ധീഖ്, സാജിദ് കോറോത്ത്, മുഹമ്മദലി ദാരിമി, എൻ. കെ. എം. സക്കരിയ്യ, ടി. അബ്ദുല്ല മാസ്റ്റർ, നൗഷാദ് കരുവണ്ണൂർ, എം. പോക്കർകുട്ടി മാസ്റ്റർ, ടി. ഇബ്രാഹിം കുട്ടി മാസ്റ്റർ, പി. എം. കോയ മുസ്ലാർ, ജലീൽദാരിമി, സാജിദ് നടുവണ്ണൂർ, ഷാഹുൽ ഹമീദ് നടുവണ്ണൂർ, എം. കെ. ജലീൽ, മുഹമ്മദ് അഷറഫ് എലങ്കമൽ, ബപ്പൻകുട്ടി നടുവണ്ണൂർ, പി. ലത്തീഫ് മാസ്റ്റർ, സിറാജ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു.

      കോഡിനേഷൻ കമിറ്റി ജനറൽ കൺവീനർ എം കെ പരീദ് മാസറ്റർ സ്വാഗതവും അഷ്‌റഫ്‌ പുതിയപ്പുറം നന്ദിയും പറഞ്ഞു. വെള്ളോട്ട് അങ്ങാടിയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

NDR News
07 Dec 2021 09:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents