ബാലുശ്ശേരി ഏരിയ സമ്മേളനത്തിന് തുടക്കമായി
കൂട്ടാലിടയിലെ ടി. കെ. ശ്രീധരൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു

കൂട്ടാലിട: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള സി. പി. ഐ. എം. ബാലുശ്ശേരി ഏരിയ സമ്മേളനത്തിന് തുടക്കമായി. കൂട്ടാലിട റോയൽ അവന്യൂവിലൊരുക്കിയ ടി. കെ. ശ്രീധരൻ നഗറിൽ സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ടി. കെ. ശ്രീധരൻ സ്മൃതി മണ്ഡപത്തിൽ പത്നി തങ്കമണി കൊളുത്തിയ ദീപശിഖ പി. ബാലൻ നമ്പ്യാർ ഏറ്റുവാങ്ങി. ഇരുപത്തിമൂന്ന് അത്‌ലറ്റുകൾ പ്രയാണം ചെയ്ത ദീപശിഖ സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം പി. മെഹബൂബ് സമ്മേളന നഗരിയിൽ തെളിയിച്ചു. ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം സി. എച്ച്. സുരേഷ് സ്വാഗതം പറഞ്ഞു. പി. പി. രവീന്ദ്രനാഥ് രക്തസാക്ഷി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
ടി. കെ. സുമേഷ് അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മുതിർന്ന ഏരിയ കമ്മിറ്റി അംഗം പി. കെ. ഗംഗാധരൻ, എം. മെഹബൂബ്, കെ. കുഞ്ഞമ്മദ്, ജോർജ് എം. തോമസ്, പി. കെ. മുകുന്ദൻ, അഡ്വ. കെ. എം. സച്ചിൻ ദേവ് എന്നിവർ സംസാരിച്ചു.
സി. എം. ശ്രീധരൻ, കെ. കെ. മണി, കെ. കെ. ശോഭ, ടി. ഷാരൂൺ എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളന പോസ്റ്റർ, ലോഗോ എന്നിവ ഡിസൈൻ ചെയ്തവരെയും സോഷ്യൽ മീഡിയ പ്രചരണം നടത്തിയ കോട്ടൂർ, കിനാലൂർ കമ്മിറ്റികളെയും സമ്മേളനത്തിൽ അനുമോദിച്ചു.