സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധം; ബി.ജെ.പി.സായാഹ്ന ധർണ്ണ നടത്തി
ധർണ്ണ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: കേന്ദ്ര മാതൃകയിൽ സംസ്ഥാന സർക്കാറും പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ബി.ജെ.പി. ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് സുഗീഷ് കൂട്ടാലിട അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കൗൺസിൽ അംഗം രാജേഷ് കായണ്ണ, കെ. ഭാസ്കരൻ, എൻ. ചോയി മാസ്റ്റർ, രാജേന്ദ്രൻ കുളങ്ങര, രാജേഷ് പുത്തഞ്ചേരി, എസ്. എൽ. കിഷോർ കുമാർ, ബാബു വടക്കയിൽ, സോമൻ നമ്പ്യാർ അഴകത്ത്, ഷിബു ജോർജ്, വിശ്വനാഥൻ കുന്നത്തറ എന്നിവർ സംസാരിച്ചു.