ബി.ജെ.പി. ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗം നടത്തി
മണ്ഡലം പ്രസിഡൻ്റായി സുഗീഷ് കൂട്ടാലിട ചുമതലയേറ്റു
ബാലുശ്ശേരി: ബി.ജെ.പി. ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗവും മണ്ഡലം പ്രസിഡൻ്റായി നിയമിതനായ സുഗീഷ് കൂട്ടാലിടയുടെ സ്ഥാനാരോഹണ ചടങ്ങും ഉള്ളിയേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.
ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ സീനിയർ ഫെല്ലോഷിപ്പ് നേടിയ പുരുഷു ഉള്ളിയേരിയെ ആദരിച്ചു.
മണ്ഡലം മുൻ അധ്യക്ഷൻ ബബീഷ് ഉണ്ണികുളം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ഉപാധ്യക്ഷൻ ടി. ബാലസോമൻ, എൻ. പി. രാമദാസ്, ഷൈനി ജോഷി, പത്മനാഭൻ, രാജേഷ് കായണ്ണ, സുഗീഷ് കൂട്ടാലിട, എം. സി. ശശീന്ദ്രൻ, ആർ. എം. കുമാരൻ, രാജേഷ് പുത്തഞ്ചേരി, രാജേന്ദ്രൻ കുളങ്ങര, എസ്. എൽ. കിഷോർകുമാർ, ബാബു വടക്കയിൽ, കെ. വി. കുമാരൻ എന്നിവർ സംസാരിച്ചു.

