സമുദായത്തിന്റെ അവകാശം കവർന്നെടുക്കാൻ അനുവദിക്കില്ല- കെ.എൻ.എം.
ക്യാംപെയിൻ കെ.ജെ.യു. സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഭരണഘടനയനുസരിച്ച് മുസ്ലിം സമുദായത്തിന്നവകാശപ്പെട്ട നിയമപരമായ അവകാശങ്ങൾ ഗവണ്മന്റും മറ്റും കുൽസിത മാർഗത്തിലൂടെ കവർന്നെടുക്കാൻ ശ്രമിക്കുന്നതിനെ മുസ്ലിം സമുദായം ഒറ്റക്കെട്ടായ് എതിർക്കുമെന്നും വഖഫ്‌ബോർഡിലെ നിയമനം പി. എസ്. സിക്ക് വിടുന്നതിനു സർക്കാർ മുന്നോട്ട് വരികയാണങ്കിൽ ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവരുമെന്നും കാവുന്തറയിൽ നടന്ന കെ.എൻ.എം. മണ്ഡലം സംഗമം സർക്കാറിനോടാവശ്യപ്പെട്ടു.
ഹസ്ബുനല്ലാഹ്: (സമർപ്പണം - സമാധാനം- നിർഭയത്വം ) ക്യാംപെയിൻ കെ.ജെ.യു. സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു. സാബിക് പുല്ലൂർ മുഖ്യഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം ഫാറൂഖി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടന സെഷനിൽ ജില്ലാ പ്രസിഡന്റ് വി. പി. അബ്ദുസ്സലാം മാസ്റ്റർ, സെക്രട്ടറി എൻ. കെ. എം. സകരിയ്യ, ഐ. എസ്. എം. സംസ്ഥാന ഉപാധ്യക്ഷൻ നൗഷാദ് കരുവണ്ണൂർ, ജില്ലാ സെക്രട്ടറി ഷമീർ വാകയാട്, വാർഡ്‌മെമ്പർ ഷാഹിന. ടി, ആർ. കെ. മൂസ്സ, വി. പി. മുഹമ്മദ് ഉള്ളിയേരി, നജീബ് നൊച്ചാട്, ഫസ്ലു റഹ്മാൻ നടുവണ്ണൂർ, പ്രസംഗിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബിസാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ റജീന കെ.ടി, മെഡിക്കൽ എൻട്രൻസ്‌പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ബിൽ ഷാദ് എന്നിവർക്കുള്ള അവാർഡ്ദാനം ബ്ലോക് പഞ്ചായത്ത് മെമ്പർ എം. കെ. ജലീൽ നിർവഹിച്ചു.
എം. എസ്. എം. ബാലവേദിയുടെ മണ്ഡലം കൺവീനറായി മുഹമ്മദ് സനാൻ നൊച്ചാടും, കോഡിനേറ്ററായി ദർവിഷ് നടുവണ്ണൂരിനെയും തെരഞ്ഞടുത്തു. എം. എസ്. എം. സംസ്ഥാന സെക്രട്ടറി അലി അസ്ഹർ മുളിയങ്ങൽ, മണ്ഡലം സെക്രട്ടറി മിസ് അബ്സാനി എന്നിവർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി ഇബ്രാഹീം പുനത്തിൽ സ്വാഗതവും അഹ്മദ് കാവിൽ നന്ദിയും പറഞ്ഞു.