headerlogo
politics

ബബീഷ് ഉണ്ണികുളം ബി ജെ പി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്

സ്ഥാനാരോഹണ യോഗം യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 ബബീഷ് ഉണ്ണികുളം ബി ജെ പി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്
avatar image

NDR news

08 Dec 2021 09:45 AM

ബാലുശ്ശേരി : ബി ജെ പിയുടെ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റായി ബബീഷ് ഉണ്ണികുളത്തെ നിയമിച്ചു. ബി ജെ പി യുടെ സംസ്ഥാന നേതൃത്വമാണ് ബാലുശ്ശേരി മണ്ഡലത്തിൽ പാർട്ടിയെ നയിക്കാനുള്ള പുതിയ സാരഥിയായി ബബീഷ് ഉണ്ണികുളത്തിനെ നിയോഗിച്ചത്. പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ യോഗം യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
      ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം രാജേഷ് കായണ്ണ ആധ്യക്ഷം വഹിച്ചു. ബി ജെ പി ജില്ല വൈ പ്രസിഡന്റ് ടി.ബാലസോമൻ ,ഉത്തര മേഖല സെക്രട്ടറി എൻ പി രാംദാസ് , സംസ്ഥാന സമിതിയംഗം പി.കെ. സുപ്രൻ, ശശീന്ദ്ര ദാസ് തുടങ്ങിയവർ സംസാരിച്ചു. ആർ സി കുമാരൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.

NDR news
08 Dec 2021 09:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents