വഖഫ് സംരക്ഷണ റാലികൾ വിജയിപ്പിക്കും
യോഗം ബഷീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മുസ്‌ലിം കോ:ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മാസം 9ന് വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലി പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് പരിപാടി വിജയിപ്പിക്കാൻ
വെങ്ങളത്ത് കണ്ടികടവ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി വിളിച്ച് ചേർത്ത അടിയന്തര യോഗം തീരുമാനിച്ചു.
ശാഖാ പ്രസിഡൻ്റ് ടി. എം. ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഷീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ശാഖാ കമ്മിറ്റി ജനറൽ ബോഡി ഉടനെ ചേരാനും യോഗത്തിൽ തീരുമാനമായി.
സി. എം. ഉമ്മർക്കോയ ഹാജി, എം. കുഞ്ഞിബ്രായൻ, പി. എൻ. റഫീഖ്, സി. എം. ഷാഫി, എം. എം. കോയ, പി. എൻ. ഉമ്മർക്കോയ, ആലിക്കോയ മരക്കാട്ട്, അമീർ സഹദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ. വി. അമ്മോട്ടി മാസ്റ്റർ സ്വാഗതവും, പി. എൻ. സാദത്ത് നന്ദിയും പറഞ്ഞു.