headerlogo
politics

വഖഫ് വിഷയത്തിൽ സർക്കാർ നിയമസഭയിൽ പാസ്സാക്കിയ നിയമം പിൻവലിക്കുന്നതു വരെ സമരം തുടരും: മുസ് ലിം കോഡിനേഷൻ

പ്രതിഷേധ സംഗമം സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു

  വഖഫ് വിഷയത്തിൽ സർക്കാർ നിയമസഭയിൽ പാസ്സാക്കിയ നിയമം പിൻവലിക്കുന്നതു വരെ സമരം തുടരും: മുസ് ലിം കോഡിനേഷൻ
avatar image

NDR News

08 Dec 2021 03:33 PM

മേപ്പയ്യൂർ: വഖഫ് സ്വത്ത് കൈകാര്യം ചെയ്യാനുള്ള ഉദ്യോഗസ്ഥ നിയമനം പി.എസ്.സിക്ക് വിട്ട, സർക്കാർ നിയമസഭയിൽ പാസ്സാക്കിയ നിയമം പിൻവലിക്കുന്നതു വരെ മുസ് ലിം കോഡിനേഷൻ സമിതിയുടെ സമരങ്ങൾ തുടർന്നു കൊണ്ടേയിരിക്കുമെന്നും, ചർച്ചകൾ കൊണ്ടും ഉറപ്പുകൾ കൊണ്ടും മുസ് ലിം സമുദായത്തെ കബളിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടയെന്നും മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം കോഡിനേഷൻ കമ്മിറ്റി സർക്കാറിന് മുന്നറിയിപ്പ് നൽകി.

        വഖഫ് സ്വത്ത് പി.എസ്.സിക്ക് വിട്ട തീരുമാനത്തിനെതിരെ കേരളത്തിലുടനീളം പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ വഖഫ് സംരക്ഷണ റാലിയിലും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. റാലിയിലും സംഗമത്തിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

        പ്രതിഷേധറാലിക്ക് കെ. നിസാർ റഹ്മാനി, കെ. കെ. മൊയ്തീൻ, എ. അസ്ഗറലി,എ.വി അബ്ദുള്ള, എം. കെ. അബ്ദുറഹിമാൻ, വി. കെ. ഇസ്മായിൽ മന്നാനി, പി. പി. ബഷീർ, കെ. എം. കുഞ്ഞമ്മദ് മദനി, കെ. സിറാജ്, എം. എം. അഷറഫ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ. അസീസ് ഉദ്ഘാടനം ചെയ്തു.

        ചെയർമാൻ കെ. നിസാർ റഹ്മാനി അദ്ധ്യക്ഷനായ ചടങ്ങിൽ വി. കെ. ഇസ്മായിൽ മന്നാനി, പി. പി. ബഷീർ, കെ. എം. കുഞ്ഞമ്മത് മദനി, അമീൻ മുയിപ്പോത്ത് എന്നിവർ സംസാരിച്ചു. എം. എം. അഷറഫ് സ്വാഗതവും കെ. എം. എ. അസീസ് നന്ദിയും പറഞ്ഞു.

NDR News
08 Dec 2021 03:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents