ഇന്ധന വില കുറയ്ക്കാത്ത സംസ്ഥാന സർക്കാറിനെതിരെ ബി ജെ പി ധർണ
വില കുറക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നയം ധിക്കാരം
ഉള്ളിയേരി : കേന്ദ്രസർക്കാർ നികുതി കുറച്ച് കൊണ്ട് ഇന്ധനവിലയിൽ കുറവ് വരുത്തിയിട്ടും കേരളത്തിൽ വില കുറക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ബി ജെ പി ഉള്ളിയേരി നിയോജക മണ്ഡലം കമ്മിയിയുടെ ആഭിമുഖ്യത്തിൽ ഉള്ളിയേരി അങ്ങാടിയിൽ ധർണ സമരം സംഘടിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളെല്ലാം കേന്ദ്ര സർക്കാർ പാത പിൻ പറ്റി നികുതി കുറച്ചു കൊണ്ട് ഇന്ധന വിലയിൽ കുറവ് വരുത്തിയിട്ടും അങ്ങനെ ചെയ്യാൻ തയ്യാറാവാത്ത സംസ്ഥാന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി ജില്ല ജനറൽ സെക്രട്ടറി എസ് പ്രശാന്ത് പറഞ്ഞു. ധർണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം വില്പന നികുതിയിൽ കുറവ് വരുത്താത്തതിനെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയരുന്നതിനിടയിലാണ് ബി ജെ പി സമര പരിപാടി നടത്തിയത്. നിയോജക മണ്ഡലം ബി ജെ പി പ്രസിഡന്റ് സുഗീഷ് കൂട്ടാലിട ആധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ രാജേഷ് സംപസാരിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു.

