headerlogo
politics

മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവർ പാർട്ടി ഭരണഘടന പഠിക്കണം- മുസ്‌ലിം ലീഗ്

നാട്ടുപച്ച കുടുംബ സംഗമം പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ആർ. കെ. മുനീർ ഉദ്ഘാടനം ചെയ്തു

 മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവർ പാർട്ടി ഭരണഘടന പഠിക്കണം- മുസ്‌ലിം ലീഗ്
avatar image

NDR news

12 Dec 2021 10:11 PM

മേപ്പയ്യൂർ: മുസ്‌ലിം ലീഗ് രാഷ്ടീയ പാർട്ടിയാണോ, മത സംഘടനയാണോ എന്ന് സംശയം ഉന്നയിക്കുന്ന രാഷ്ടീയ നേതൃത്വം മുസ്‌ലിം ലീഗിൻ്റെ ഭരണഘടന ഒരാവർത്തി വായിച്ച് സംശയ നിവൃത്തി വരുത്തുന്നത് നല്ലതാണെന്ന് നിടുമ്പൊയിൽ ശാഖാ മുസ്‌ലിം പ്രവർത്തക സംഗമം. പാർട്ടി ശാക്തീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച നാട്ടുപച്ച കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ആർ. കെ. മുനീർ നിർവഹിച്ചു.

        ചടങ്ങിൽ മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും നടത്തി. യോഗത്തിൽ ഇ. കുഞ്ഞബ്ദുള്ള ജാതിയേരി മുഖ്യ പ്രഭാഷണം നടത്തി.  'അടിസ്ഥാന ജീവിത പിന്തുണ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സ് കെ. അബ്ദുള്ള കൈകാര്യം ചെയ്തു..

        ശാഖ പ്രസിഡൻ്റ് മoത്തിൽ അബ്ദുസ്സലാം അധ്യക്ഷനായ ചടങ്ങിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി. കെ. എ. ലത്തീഫ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം. കെ. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം. എം. അഷറഫ്, വൈസ് പ്രസിഡൻ്റ് കെ. എം. എ. അസീസ്, സെക്രട്ടറി മുജീബ് കോമത്ത്, വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷർമിന കോമത്ത്, എം. കെ. ഫസലുറഹ് മാൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി സിറാജ് എഴുവലത്ത് സ്വാഗതവും ട്രഷറർ കെ. കെ. അൻസാർ നന്ദിയും പറഞ്ഞു.

NDR news
12 Dec 2021 10:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents