പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ ത്തകർക്കു നേരെ ആക്രമണം
ആക്രമണത്തിൽ ആറു പ്രവർത്തകർക്ക് പരിക്കേറ്റു
പാലക്കാട്: വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകർക്ക് നേരെ ആക്രമണം. പ്രവർത്തകരെ ഹോസ്റ്റലില്‍ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഭിമന്യു, പ്രവര്‍ത്തകരായ സിബിന്‍, അഫ്താബ്, വിബീഷ്, ഷിഹാസ്, നിതിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഹോസ്റ്റലിലെ ബെഞ്ചുകളും മറ്റ് സാമഗ്രികളും അക്രമി സംഘം അടിച്ചുതകര്‍ത്തു. പിന്നാലെയാണ് ആക്രമണം.
പാലക്കാട് ഡിവൈഎസ്പി പി. സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കോളേജിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ കോളേജിലും നഗരത്തിലും പ്രകടനം നടത്തി.

