അരിക്കുളം മണ്ഡലം വൈസ് പ്രസിഡൻ്റ് കെ. കെ. ബാലൻ പാർട്ടി വിട്ടെന്ന വാർത്ത വ്യാജമെന്ന് മണ്ഡലം കമ്മിറ്റി
സംഭവത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സി. രാമദാസും സെക്രട്ടറി ശശി ഉട്ടേരിയും വിശദീകരണം നൽകി
അരിക്കുളം: കോൺഗ്രസ്സ് അരിക്കുളം മണ്ഡലം വൈസ് പ്രസിഡൻ്റ് കെ. കെ. ബാലൻ പാർട്ടി വിട്ട് എൻ.സി.പി. യിൽ ചേർന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സി. രാമദാസും സെക്രട്ടറി ശശി ഉട്ടേരിയും അറിയിച്ചു.
കെ. കെ. ബാലൻ ഇന്നലെ നടന്ന കോൺഗ്രസ്സ് 148 ബൂത്ത് കമ്മറ്റി യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി പാർട്ടി വിട്ട മറ്റുള്ളവർ ദീർഘകാലമായി പാർട്ടിയുമായി യാതൊരുവിധ ബന്ധവും ഇല്ലാത്തവരാണ്. ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

