വടകര താലൂക്ക് ഓഫീസ് കത്തിനശിച്ച സംഭവത്തിൽ നിജസ്ഥിതി പുറത്തു കൊണ്ട് വരണമെന്ന് ജെ ഡി എസ് വടകര മണ്ഡലം കമ്മിറ്റി
യോഗത്തിൽ പ്രസിഡണ്ട് ടി എൻ. കെ. ശശീന്ദ്രൻ അധ്യക്ഷനായി

വടകര: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ തീപ്പിടുത്തത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ട് വരണമെന്ന് ജെ ഡി എസ് വടകര മണ്ഡലം കമ്മിറ്റി അധികൃതരോട് അഭ്യർത്ഥിച്ചു.
പ്രസിഡണ്ട് ടി എൻ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ടി. കെ. ഷെരീഫ്, മണ്ഡലം സെക്രട്ടറി കെ. പ്രകാശൻ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കോയിലോത്ത് ബാബുമാസ്റ്റർ, ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഒ. കെ. രാജൻ, അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ. പി. പ്രമോദ്, ചോറോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, വി. പി. മനോജ്, ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബാലൻ വി. എം, യുവജനതദൾ മണ്ഡലം സെക്രട്ടറി ബിനീഷ്, അഴിയൂർ, കേരള വിദ്യാർത്ഥി ജനതാദൾ ജില്ലാ പ്രസിഡണ്ട് ഹരിദേവ്, എസ്. വി., കെ. വി. ജെ. മണ്ഡലം പ്രസിഡണ്ട് ലിജിൻ രാജ്, മമ്പള്ളി, പ്രേമൻ, ജനാർദ്ദനൻ. കുന്നോത്ത്, കെ. കെ. ബാബു എന്നിവർ പ്രസംഗിച്ചു.