മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം ഗ്രാമ യാത്ര ഇന്ന് തുടങ്ങും
ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഗ്രാമയാത്ര മണ്ഡലത്തിലെ ഒൻപതു പഞ്ചായത്തുകളിൽ പര്യടനം നടത്തും

ബാലുശ്ശേരി : ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാമയാത്ര ഇന്ന് (18/12/21) വൈകുന്നേരം 3 മണിക്ക് ബാലുശ്ശേരി പഞ്ചായത്തിലെ പനായി ശാഖയിൽ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എസ്. പി. കുഞ്ഞമ്മദ് ഉത്ഘാടനം ചെയ്യും. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന മുസ്ലിം ലീഗ്
ഗ്രാമയാത്ര മണ്ഡലത്തിലെ ഒൻപതു പഞ്ചായത്തുകളിലാണ് പര്യടനം നടത്തുന്നത്.
സംഘടന ശാക്തീകരണത്തിന്റ ഭാഗമായി മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലേയും മുസ്ലിം ലീഗ്
ശാഖ കമ്മിറ്റി കൾ സംഘടിപ്പിക്കുന്ന നൂറോളം ശാഖ സംഗമങ്ങളിൽ പങ്കെടുത്തു കൊണ്ട് പ്രവർത്തകരു മായി മുഖാമുഖം സംവദിച്ചു വിവര ശേഖരണം നടത്തി നിർദേശങ്ങൾ സ്വീകരിച്ചു ശാഖ കമ്മിറ്റികളെ പ്രവർത്തനസജ്ജമാക്കുകയാണ് ഗ്രാമയാത്ര കൊണ്ട് ലക്ഷ്യമിടുന്നത്.
മണ്ഡലം പ്രഡിഡന്റ് സാജിദ് കോറോത്തിന്റെ അധ്യക്ഷ തയിൽ ചേർന്ന ഭാരവാഹികളുടെ യോഗം
ഗ്രാമയാത്രക്കു അന്തിമ രൂപം നൽകി. ശാഹുൽ ഹമീദ് നടുവണ്ണൂർ, വി. കെ .സി ഉമർ മൗലവി. എം. പോക്കർകുട്ടി , സമദ് പൂനത്ത്, എം.കെ. പരീദ്, സലാം മാസ്റ്റർ, ബഷീർ നൊരവന, കെസി. ബഷീർ, പ്രസംഗിച്ചു.