എ പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും ഇന്ന് ചാവട്ട്
മുസ്‌ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഡോ: എം. കെ. മുനീർ എം.എൽ.എ. അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും

മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ സാമൂഹിക രാഷ്ട്രിയ രംഗത്ത് നിറസാന്നിധ്യമായിരുന്ന എ. പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും ഇന്ന് വൈകീട്ട് 3 മണിക്ക് ചാവട്ട് നടക്കും.
മുസ്‌ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഡോ: എം. കെ. മുനീർ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ: ഫാത്തിമ തഹ് ലിയ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. എസ്. പി. കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും.
സി. പി. എ. അസിസ്, എ. വി. അബ്ദുള്ള, ആർ. കെ. മുനീർ, മിസ് ഹബ് കീഴരിയൂർ, ലത്തീഫ് തുറയൂർ, എസ്. പി. കുഞ്ഞമ്മദ്, ടി. കെ. എ. ലത്തീഫ്, ആവള ഹമീദ്, വി. വി. എം. ബഷീർ, ഷർമിന കോമത്ത്, അബ്ദുള്ള പി, കെ. ലബീബ് അഷ്റഫ്, വി. എം. അഫ്സൽ തുടങ്ങിയ നേതാക്കൾ സംസാരിക്കും.