headerlogo
politics

കോടിയേരിക്ക് സവർക്കരുടെ സ്വരം - ഡോ: എം.കെ മുനീർ എം.എൽ.എ

എ. പക്കു സാഹിബ് അനുസ്മരണവും, നാട്ടുപച്ച കുടുംബ സംഗമവും ഡോ: എം. കെ. മുനീർ ഉദ്ഘാടനം ചെയ്തു

 കോടിയേരിക്ക് സവർക്കരുടെ സ്വരം - ഡോ: എം.കെ മുനീർ എം.എൽ.എ
avatar image

NDR News

20 Dec 2021 08:24 AM

മേപ്പയ്യൂർ: സി.പി.എം ജനറൽ സെക്രട്ടറി കോടിയേരിയുടെ അടുത്ത കാലത്തെ സംസാരത്തിലെ സ്വരം സവർക്കറുടെ ഭാഷയിലാണെന്ന് ഡോ: എം.കെ മുനീർ എം.എൽ.എ. മുസ്‌ലിം ലീഗിനെ മതേതരത്വം പഠിപ്പിക്കാൻ കോടിയേരി വളർന്നിട്ടില്ല. കോടിയേരി തലശ്ശേരി മത്സരിച്ചപ്പോൾ തേജസ്സ് പത്രത്തിൽ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തവരാണ് എസ്.ഡി.പി. ഐക്കാർ. അവരെയും ചുമന്നാണ് മാക്സിസ്റ്റ് പാർട്ടി നടക്കുന്നത്. മുസ്‌ലിം ലീഗിൻ്റെ മതേതരത്വം കോടിയേരിക്ക് മനസ്സിലാക്കണമെങ്കിൽ പൂർവ്വകാല സി. പി. എം നേതാക്കളുടെ ചരിത്രം പഠിച്ചാൽ മതി. കേരളത്തിലെ പ്രഥമ ഇ.എം.എസ് മന്ത്രി സഭക്ക് പിന്തുണ നൽകിയ രണ്ട് ജനപ്രതിനിധികൾ മുസ്‌ലിം ലീഗിൻ്റെ പിന്തുണയോടു കൂടി വിജയിച്ചു വന്നവരാണ്. രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ മുസ് ലിം ലീഗാണ് വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത്.

        മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും, ചാവട്ട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നടത്തിയ എ. പക്കു സാഹിബ് അനുസ്മരണവും, നാട്ടുപച്ച കുടുംബ സംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ: മുനീർ. സീതി സാഹിബ് പൊളിറ്റിക്കൽ സ്ക്കൂളിൻ്റെ ലോഗോ മുനീർ പ്രകാശനം ചെയ്തു.

        പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം. കെ. അബ്ദുറഹിമാൻ അധ്യക്ഷനായി. അഡ്വ: ഫാത്തിമ തഹ് ലിയ മുഖ്യ പ്രഭാഷണം നടത്തി. ടി. കെ. എ. ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി.

         എസ്. പി. കുഞ്ഞമ്മത്, സി. പി. എ. അസീസ്, മിസ് ഹബ് കീഴരിയൂർ, ആർ. കെ. മുനീർ, ആവള ഹമീദ്, വി. വി. എം. ബഷീർ, സൗഫി താഴേക്കണ്ടി, പി. അബ്ദുള്ള, കെ. ലബീബ് അഷറഫ്, വി. എം. അഫ്സൽ സംസാരിച്ചു. എം. എം. അഷറഫ് സ്വാഗതവും, ഫൈസൽ ചാവട്ട് നന്ദിയും പറഞ്ഞു.

NDR News
20 Dec 2021 08:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents