ഏക്കാട്ടൂരിൽ സബ് സെൻറർ അനുവദിക്കണം - കോൺഗ്രസ്സ്
പ്രദേശത്ത് കൂടെ ബസ്സ് സർവിസ് ഇല്ലാത്തത് അരിക്കുളം പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്താൻ വലിയ പ്രയാസം സൃഷ്ടിക്കുന്നു
അരിക്കുളം : ആളുകൾ തിങ്ങിതാമസിക്കുന്ന ഏക്കാട്ടൂരിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ സബ്ബ് സെൻ്റർ അനുവദിക്കണമെന്ന് ഏക്കാട്ടൂർ മേഖല കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് മൂന്ന് കോളനികൾ ആണ് ഉള്ളത്. ഹരിജൻ സെറ്റിൽമെൻ്റ് കോളനി, എരഞ്ഞോത്ത് കോളനി, കല്ലാത്തറ കോളനി എന്നിവിടങ്ങളിൽ താമസിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് പ്രഥമിക ചികിൽസാ സൗകര്യം അനിവാര്യമാണ്.
ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ സാസ്കാരികനിലയം ഉൾപ്പെടുന്ന സ്ഥലത്ത് വെറുതെ കിടക്കുന്ന സ്ഥലം ഇതിന് ഉപയോഗപ്പെടുത്താവുന്നതാണ്. പ്രദേശത്ത് കൂടെ ബസ്സ് സർവിസ് ഇല്ലാത്തത് അരിക്കുളം പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്താൻ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ബ്ലോക്ക് സെക്രട്ടറി കെ. അഷ്റഫ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. കെ. കെ. കോയക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ അനസ് കാരയാട്, ഷാജഹാൻ കാരയാട്, സി.എം ഗോപാലൻ, കല്ലാത്തറ ദാമോദരൻ ബഷീർ എരഞ്ഞോത്ത്, എ. വി. കുഞ്ഞമ്മദ്, സി. എം. രാജൻ എന്നിവർ സംസാരിച്ചു.

