headerlogo
politics

ആർ എസ് എസ്സും എസ് ഡി പി ഐയും മതനിരക്ഷേതയെ ദുർബലമാക്കുന്നു- പിണറായി വിജയൻ

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സംസ്ഥാനമായി കേരളം തല ഉയർത്തി നിൽക്കുന്നുവെന്നും മുഖ്യമന്ത്രി

 ആർ എസ് എസ്സും എസ് ഡി പി ഐയും മതനിരക്ഷേതയെ ദുർബലമാക്കുന്നു- പിണറായി വിജയൻ
avatar image

NDR News

25 Dec 2021 09:45 PM

കണ്ണൂർ: ആർ എസ് എസ്സും എസ് ഡി പി ഐയും മതനിരക്ഷേതയെ ദുർബലമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാകില്ലെന്നും മതനിരപേക്ഷത തകർക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമങ്ങളെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറപ്രം സമ്മേളന വാർഷിക പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

         വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സംസ്ഥാനമായി കേരളം തല ഉയർത്തി നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന് വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കാനാകുന്നില്ല. വർഗ്ഗീയതയുമായി സമരസപ്പെടാനാണ് കോൺഗ്രസിന് താൽപര്യമെന്നും പിണറായി വിജയൻ വിമർശിച്ചു.

         ഭരണ തുടർച്ച ഇടത് വിരുദ്ധർക്ക് അലോസരം സ്യഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേന്ദ്രം ജനങ്ങളെ തമ്മിലടിപ്പിച്ച് വർഗീയ കലാപങ്ങളിലൂടെ ശക്തിപ്പെടാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

NDR News
25 Dec 2021 09:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents