headerlogo
politics

ഷാൻ വധക്കേസ്; 5 ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

13 പേർ ഇതുവരെ അറസ്റ്റിലായെന്നും എഡിജിപി വിജയ് സാഖറെ

 ഷാൻ വധക്കേസ്; 5 ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
avatar image

NDR News

25 Dec 2021 12:35 PM

ആലപ്പുഴ: ഷാൻ വധക്കേസിൽ 5 ആർ എസ് എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു. അന്വേഷണ സംഘം പൂർണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

       രഞ്ജിത്ത് വധക്കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇരു കൊലപാതകങ്ങളിലും പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള പരിശോധന തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

         അന്വേഷണം ഏത് സംസ്ഥാനം കേന്ദ്രീകരിച്ചാണെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല. ഷാൻ വധക്കേസിൽ 13 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിജയ് സാഖറെ അറിയിച്ചു.

NDR News
25 Dec 2021 12:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents