സി ഐ ടി യു പന്തിരിക്കര സെക്ഷൻ സമ്മേളനം
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി ഐ ടി യു ഏരിയ വൈസ് പ്രസിഡന്റുമായ കെ. സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ യൂനിയൻ സി ഐ ടി യു പന്തിരിക്കര സെക്ഷൻ സമ്മേളനം മലപ്പാടിക്കണ്ടി സുനിൽകുമാർ നഗറിൽ നടന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി ഐ ടി യു ഏരിയ വൈസ് പ്രസിഡന്റുമായ കെ. സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എം. വി. പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കെ. സി. തോമസ് പതാകഉയർത്തി ആരംഭിച്ച സമ്മേളനത്തിൽ സി. സി. ദാസൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം രാജൻ കുന്നത്തും അനുശോചന പ്രമേയം കെ. കെ. ബാബുവും അവതരിപ്പിച്ചു.
15വർഷം പഴക്കമുള്ള വാഹനങ്ങൾക്കുള്ള നിരോധനം കേന്ദ്രസർക്കാർ പിൻവലിക്കുക, ഓട്ടോ ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കുക, ലൈറ്റ് മോട്ടോറിനെ ജി പി എസ് പരിധിയിൽനിന്നും ഒഴിവാക്കുക, പന്തിരിക്കരയിൽ ഓട്ടോ ടാക്സി സ്റ്റാന്റ് നിർമ്മിക്കുക, എന്നീ
പ്രമേയങ്ങൾ അവതരിപ്പിച്ചു.
സി പി ഐ (എം) ലോക്കൽ കമ്മറ്റി സെക്രട്ടറി പി. എം. കുമാരൻ, സി. കെ. പ്രമോദ്, വി. എം. ബാബു, ലിനീഷ് പാലേരി എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിൽ സെക്രട്ടറിയായി എ ബി സുഭാഷ് പ്രസിഡന്റായി എം. വി. പങ്കജാക്ഷൻ ട്രഷററായി കെ. കെ. ബാബു എന്നിവരെ തെരഞ്ഞെടുത്തു.