headerlogo
politics

വഖഫ് ബോർഡ് നിയമനം പി. എസ്.സിക്ക് വിട്ട നടപടി പിൻവലിക്കണം

സംഗമം ഓണപള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു- വഖഫ് സംരക്ഷണ സംഗമം

 വഖഫ് ബോർഡ് നിയമനം പി. എസ്.സിക്ക് വിട്ട നടപടി പിൻവലിക്കണം
avatar image

NDR News

29 Dec 2021 01:17 PM

ഉള്ളിയേരി: വഖഫ് ബോർഡ് നിയമനം പി. എസ്.സിക്ക് വിട്ട നടപടി പിൻവലിക്കണമെന്ന് ഉള്ളിയേരിയിൽ നടന്ന വഖഫ് സംരക്ഷണ സംഗമം ആവശ്യപ്പെട്ടു. അനാവശ്യ നടപടികളിലൂടെ സാമൂഹിക ധ്രുവീകരണ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. എസ് കെ എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ: ഓണംപള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. 

       ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരെന്ന് അദ്ദേഹം പ്രസ്താവിച്ചു. വൈവിധ്യങ്ങളുടെ സംസ്കാരവും ഉൾക്കൊള്ളലുമാണ് രാജ്യത്തിൻ്റെ പൈതൃകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി. ടി. മുഹമ്മദ് ഷാക്കിർ സംസാരിച്ചു.

        കോഡിനേഷൻ കമ്മറ്റി ചെയർമാൻ പി. കെ. ഐ. മുഹയിദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. എം. കോയ മുസ്ല്യാർ, സി. കുഞ്ഞിപ്പര്യയ്, പി. പി. മുഹമ്മദ് മാസ്റ്റർ, മജീദ് ഹാജി കുമ്മായപ്പുറത്ത്, മൊയ്തീൻ കുട്ടി നാറാത്ത്, ബീരാൻ കുട്ടി തച്ചമ്പത്ത്, പി. പി. കോയ നാറാത്ത്, അഷറഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. കൺവീനർ അഷറഫ് മൗലവി സൗഗതവും, കോഡിനേറ്റർ ബഷീർ നൊരവന നന്ദിയും പറഞ്ഞു.

NDR News
29 Dec 2021 01:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents