ആര്‍എസ്എസ്,എസ്ഡിപിഐ,മുസ്ലിംലീഗ് സംഘങ്ങള്‍ വര്‍ഗീയത ആളിക്കത്തിക്കുന്നു-എം.വി.ജയരാജന്‍
മേപ്പയ്യൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന എടത്തില്‍ ഇബ്രാഹിമിന്റെ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍. ആര്‍ എസ് എസ് കാര്‍ കൊലപ്പെടുത്തിയ മേപ്പയ്യൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന എടത്തില്‍ ഇബ്രാഹിമിന്റെ രക്തസാക്ഷി ദിനാചരണം സിപിഎം നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ സംഘടിപ്പിച്ചു. ആർഎസ്എസും എസ്ഡിപിഐയും നാട്ടില്‍ വർഗീയ കലാപത്തിനുള്ള നീക്കം നടത്തുകയാണെന്നും മുസ്ലിംലീഗ് വർഗീയത ആളിക്കത്തിച്ച് നിലനിൽപ്പിനുള്ള വഴിതേടുകയാണെന്നും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിഎം വി ജയരാജൻ പറഞ്ഞു.
രക്തസാക്ഷി ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് ഭരണത്തില്‍ വികസനം വരരുതെന്ന ദുഷ്ടലാക്കാണ് വലതുപക്ഷ കക്ഷികൾക്ക്. നാട് വികസിക്കണമെങ്കിൽ എൽഡിഎഫ് കൂടുതൽ ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കുഞ്ഞമ്മത്, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. കെ കുഞ്ഞിരാമൻ അധ്യക്ഷനായി. പി പി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.