headerlogo
politics

കോടിയേരിയുടെ പ്രസ്താവന, ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കണം- സി. പി. എ. അസീസ്

നാട്ടുപച്ച സംഗമം സി. പി. എ. അസീസ് ഉദ്ഘാടനം ചെയ്തു

 കോടിയേരിയുടെ പ്രസ്താവന, ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കണം- സി. പി. എ. അസീസ്
avatar image

NDR News

31 Dec 2021 03:52 PM

മേപ്പയ്യൂർ: കേരള പോലീസിൽ ആർ. എസ്. എസ്. സെൽ പ്രവർത്തിക്കുന്നു എന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയിൽ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സി. പി. എ. അസീസ് നരക്കോട് മുസ്‌ലിം ലീഗ് സമ്മേളനം നാട്ടുപച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

       കേരളത്തിൽ ആർ. എസ്.എസ്സിൻ്റെയും സി പി.എമ്മിൻ്റെയും സെല്ലുകൾ പോലീസിനകത്ത് പ്രവർത്തിക്കുന്നു എന്നുള്ളത് രാഷ്ട്രീയവത്കരണത്തിൻ്റെയും വർഗ്ഗീയവത്കരണത്തിൻ്റെയും തെളിവാണ്. സി പി.ഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ്കോടിയേരിയുടെ പ്രസ്ഥാവന.  

       പോലീസിനെ രാഷ്ട്രീയവത്കരിക്കാനുള്ള സി.പി.എം ൻ്റെയും ബി.ജെ.പിയുടെയും ശ്രമങ്ങൾ പോലീസിൻ്റെ മനോവീര്യം കെടുത്തുന്നതാണ്.

ഇടത് ഭരണത്തിൻ്റെ വർഗ്ഗീയ വത്കരണത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം തുടർന്ന പറഞ്ഞു.

       സംഗമത്തിൽ എ. വി. അബ്ദുള്ള, ടി. കെ. എ. ലത്തീഫ്, എം. എം. അഷ്റഫ്, കെ. എം. എ. അസീസ്, മുജീബ് കോമത്ത്, കെ. കെ. കുഞ്ഞബ്ദുള്ള, നിസാർ മേപ്പയ്യൂർ, റാമിഫ് അബ്ദുള്ള പ്രസംഗിച്ചു.

NDR News
31 Dec 2021 03:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents