എ. വി. ഹാജി പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനം ബ്രോഷർ പ്രകാശനം ചെയ്തു
പുസ്തകമേളയുടെയും അനുബന്ധ പരിപാടികളും ജനുവരി 5 മുതൽ 9 വരെ പയ്യോളി അങ്ങാടിയിൽ നടക്കും
തുറയൂർ : ജനുവരി 5 മുതൽ 9 വരെ പയ്യോളി അങ്ങാടിയിൽ നടക്കുന്ന എ. വി. ഹാജി പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനത്തിന്റെയും പുസ്തകമേളയുടെയും അനുബന്ധ പരിപാടികളുടെയും ബ്രോഷർ പ്രകാശനം. ചെയ്തു.
കണ്ടോത്ത് അബൂബക്കാർ ഹാജി, ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി റാഷിദ് കിഴക്കയിലിനു നൽകി പ്രകാശന കർമം നിർവ്വഹിച്ചു.
സി. കെ. അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹംസ പയ്യോളി, മുനീർ കുളങ്ങര, സി. എ. നൗഷാദ്, കുറ്റിയിൽ അബ്ദുറസാഖ്, ഒ. എം. റസാഖ്, മുഹമ്മദ് പി. വി, ഇസുദ്ദീൻ പി. കെ, അസ്‌ലം മാസ്റ്റർ, മുഹമ്മദ് പി. ടി, റംഷീദ് എം. ടി തുടങ്ങിയവർ സംബന്ധിച്ചു.

