headerlogo
politics

മദ്യ മയക്കുമരുന്ന് മാഫിയകളെ അമർച്ച ചെയ്യുക: വനിതാ ലീഗ്

കൺവെൻഷൻ മണ്ഡലം ജനറൽ സെക്രട്ടറി ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു

 മദ്യ മയക്കുമരുന്ന് മാഫിയകളെ അമർച്ച ചെയ്യുക: വനിതാ ലീഗ്
avatar image

NDR news

01 Jan 2022 08:24 PM

മേപ്പയ്യൂർ: ഈയടുത്ത കാലത്തായി അരിക്കുളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന മദ്യ മയക്കുമരുന്ന് മാഫിയകളെ അമർച്ച ചെയ്യാൻ ഗ്രാമ പഞ്ചായത്ത് കർമ്മപദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് കാരയാട് ശാഖ വനിത ലീഗ് കൺവെൻഷൻ രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

      പേരാമ്പ നിയോജക മണ്ഡലം വനിത ലീഗ് ജനറൽ സെക്രട്ടറി ഷർമിന കോമത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി സീനത്ത് വടക്കയിൽ മുഖ്യ പ്രഭാഷണം നടത്തി. ടി. എം. സുബൈദ അധ്യക്ഷയായ ചടങ്ങിൽ ഹസീന കെ. എം. സ്വാഗതവും താഹിറ നന്ദിയും പറഞ്ഞു.

       പി. എം. സൽമ (പ്രസിഡൻ്റ്), കെ. എം. ഹസീന (ജനറൽ സെക്രട്ടറി), താഹിറ (ട്രഷറർ), നസീമ ഏറാടി, കെ. ടി. നസീറ, സജ്ന (വൈസ് പ്രസിഡൻ്റ്), എൻ. എം. സൗദ, ഫൗസിയ ജമാൽ, എൻ. പി. സിനിജ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

NDR news
01 Jan 2022 08:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents