കെ റെയിൽ ജന വിരുദ്ധ പദ്ധതി - കോൺഗ്രസ്സ്
സി. രാമദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു

അരിക്കുളം: കെ റെയിൽ ജന വിരുദ്ധ പദ്ധതിയാണെന്ന് കോൺഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. കേരളത്തെ പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് ആയിരങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുത്തും. നെൽവയലുകളും കുന്നുകളും നഷ്ടപ്പെടുന്നതിനാൽ തന്നെ പദ്ധതി കേരളത്തിൽ വൻ പ്രകൃതിദുരന്തം ഉണ്ടാക്കും.
കോൺഗ്രസ്സും യു.ഡി.എഫും ഇത് അംഗീകരിക്കില്ല. സർക്കാറുകൾ വിവാദ കാര്യങ്ങൾ നടത്താൻ നിൽക്കാതെ ജനക്ഷേമത്തിന് ഊന്നൽ നൽകണമെന്നും യോഗം അഭിപ്രായപ്പെട്ടു. കോൺഗ്രസ്സിൻ്റെ 137 ജന്മദിനാ ആഘോഷ ചടങ്ങിലായിരുന്നു പ്രസ്താവന.
സി. രാമദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ രാമചന്ദ്രൻ നീലാബരി, ഒ. കെ. ചന്ദ്രൻ ശശി ഉട്ടേരി, സുധർമ്മൻ പി, കൃഷ്ണൻകുട്ടി നായർ, എം.ജി നായർ, അനിൽ കുമാർ അരിക്കുളം, ശശീന്ദ്രൻ പുളിയതിങ്കൾ, ശ്രീധരൻ കണ്ണമ്പത്ത്, ശ്രീധരൻ കൽപ്പത്തൂർ, പി. കെ. കെ. ബാബു എന്നിവർ സംസാരിച്ചു.