സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കമ്പവലി മത്സരം സംഘടിപ്പിച്ചു
യുവാക്കളില്‍ ആവേശം വിതറി കമ്പവലി മത്സരം

കോഴിക്കോട്: ആവേശവും പോരാട്ടവീര്യവും നിറഞ്ഞ് തുളുമ്പി മുതലക്കുളത്ത് കമ്പവലി മത്സരം. കോഴിക്കോട് ജില്ല സിപിഐ എം സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സരം നടന്നത്. 20 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഹായ് ഫ്രണ്ട്സ് കാലിക്കറ്റിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ച് ടൗൺ കോ–ഓപറേറ്റീവ് ബാങ്ക് സ്പോൺസർ ചെയ്ത ബാബ വൈത്തിരി ജേതാക്കളായി.
ലൂസേഴ്സ് ഫെെനലിൽ വിജയിച്ച് ഉദയ പുളിക്കൽ മൂന്നാമതെത്തി. വിജയികൾക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്‌കുമാർ, ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം പി. നിഖിൽ, സന്തോഷ് ട്രോഫി മുൻ ക്യാപ്‌റ്റൻ പി. രാഹുൽ എന്നിവർ ചേര്‍ന്ന് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ഒന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടാംസ്ഥാനക്കാർക്ക് 10,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 8,000 രൂപയുമാണ് സമ്മാനമായി ലഭിച്ചത്.