കെ കുഞ്ഞിരാമക്കുറുപ്പ് സ്മാരകമന്ദിരം ഉടനടി പൂർത്തീകരിക്കണമെന്ന് ജനതാദൾ എസ്
ഉടൻ പ്രവൃത്തി ആരംഭിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു

ഉള്ളിയേരി: സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായിരുന്ന കുഞ്ഞിരാമക്കുറുപ്പിന് ചോമ്പാലയിൽ സ്മാരക മന്ദിരം ഉടനടി പൂർത്തിയാക്കണമെന്ന് ജനതാദൾ എസ് ആവശ്യപെട്ടു. പൊതുസമൂഹത്തിൽ നിന്നും, പാർട്ടി അനുഭാവികളിൽ നിന്നും പിരിച്ചെടുത്ത് വാങ്ങിയ സ്ഥലം ദേശീയ പാത വികസനത്തിന് വിട്ടുനൽകിയപ്പോൾ, ലഭിച്ച ഭീമമായ നഷ്ട പരിഹാരം ട്രസ്റ്റിന് പകരം വ്യക്തികൾ കൈകാര്യം ചെയ്യുന്നത് കുഞ്ഞിരാമക്കുറുപ്പ് നോടുള്ള അവഹേളനം ആണെന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
എത്രയും പെട്ടെന്ന് സ്മാരകമന്ദിരത്തിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ അരംഭിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.
യോഗത്തിൽ പി. നാണു മാസ്റ്റർ, കെ. പി. പ്രമോദ്, പി. പി. പ്രകാശൻ ബിനീഷ് പി. കെ, ഹരിദേവ് എസ് വി തുടങ്ങിയവർ സംസാരിച്ചു.