headerlogo
politics

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

ഫുഡ്സ്ട്രീറ്റ് വരുന്നതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വലിയങ്ങാടിയിലെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി
avatar image

NDR News

04 Jan 2022 02:08 PM

കോഴിക്കോട്: വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യമുന്നയിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വലിയങ്ങാടിയിൽ പ്രതിഷേധ ധർണ നടന്നു.

           ഫുഡ്സ്ട്രീറ്റ് വരുന്നതോടെ  24 മണിക്കൂറും പ്രവർത്തിക്കുന്ന വലിയങ്ങാടിയിലെ  തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറണമെന്നും  തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടറുമായി നടന്ന ചർച്ചയിൽ പങ്കെടുത്തവർ അതിശക്തമായ എതിർപ്പു രേഖപ്പെടുത്തിയിരുന്നു.

          സി. ഐ. ടി. യു സൗത്ത് ഏരിയ സെക്രട്ടറി മൻസൂർ ധർണ ഉദ്ഘാടനം ചെയ്തു, ഐ. എൻ. ടി. യു. സി ജില്ല വൈസ് പ്രസിഡന്റ് മൂസ പന്തീരങ്കാവ്, എ. ഐ. sl. സി ജില്ല സെക്രട്ടറി പി. മോഹനൻ,എസ്. ടി. യു ജില്ല സെക്രട്ടറി ജാഫർ സക്കീർ, മൊയ്തീൻ എന്നിവർ സംസാരിച്ചു.

NDR News
04 Jan 2022 02:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents