എ.സി. ഷണ്‍മുഖദാസ് സ്മാരക മന്ദിരം; കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു
സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ യോഗം ഉദ്ഘാടനം ചെയ്തു
കക്കോടി: എന്‍.സി.പി എലത്തൂര്‍ നിയോജക മണ്ഡലം എ.സി. ഷണ്‍മുഖദാസ് സ്മാരക മന്ദിരത്തിൻ്റെ കെട്ടിട നിര്‍മ്മാണ കമ്മിറ്റി രൂപീകരണയോഗം കക്കോടി പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് എം. പി. സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വനം വന്യജീവി വകുപ്പുമന്ത്രി എ. കെ. ശശീന്ദ്രനെ മുഖ്യരക്ഷാധികാരിയായി തെരെഞ്ഞെടുത്തു.
ടി.പി. വിജയന്‍, കെ. പി. കൃഷ്ണന്‍കുട്ടി, എം. പി. ഗോപാലകൃഷ്ണന്‍, എം. ഗംഗാധരന്‍, ബി. സി. കണാരന്‍, ദാമോധരന്‍ ഏറാടി (രക്ഷാധികാരികള്‍), എം. പി. സജിത്കുമാർ (ചെയര്‍മാന്‍), ഐ. വി. രാജേന്ദ്രന്‍, ഹരിദാസന്‍ ഈച്ചറോത്ത് (വൈസ് ചെയര്‍മാന്‍മാര്‍), എം.ജയപ്രകാശൻ (ജനറൽ കൺവീനർ), എം. കെ. നാരായണന്‍, എസ്. എം. തുഷാര (കണ്‍വീനർമാർ), എന്‍. പ്രേമരാജന്‍ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

