പുതിയ വിവാഹ പ്രായം പൗരാവകാശ വിരുദ്ധം- എൻ. ശംസുദ്ദീൻ എം.എൽ.എ.
എ.വി.ഹാജി പൊളിറ്റിക്കൽ സ്കൂളിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
തുറയൂർ : പുതിയ വിവാഹ പ്രായ പരിധി 21 ലേക്ക് മാറ്റിയ മോഡി സർക്കാരിന്റെ തീരുമാനം പൗരാവകാശ ത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും മണ്ണാർക്കാട് എംഎൽഎ യുമായ ശംസുദ്ധീൻ പറഞ്ഞു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന എവി ഹാജി പൊളിറ്റിക്കൽ സ്കൂളിന്റെ ഉത്ഘാടന കർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായിരുന്നു എ. വി. അബ്ദുറഹ്മാൻ ഹാജി തികഞ്ഞ മത ഭക്തനും ആദർശ രാഷ്ട്രീയത്തിന്റെ മാതൃകയുമായിരുന്നു അദ്ദേഹം.
സമ്മേളനത്തോടനുബന്ധിച്ചു പുസ്തകമേള അഡ്വ കെ. എൻ. എ. കാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുസ്തകമേളയും അതോടനുബന്ധിച്ചു നടത്തുന്ന പരിപാടിയും പ്രസക്തിയുള്ളതാണ് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി. പി. അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി. എ. നൗഷാദ് സ്വാഗതം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറി ചാണ്ടി ഉമ്മൻ, ടി. ടി. ഇസ്‌മയിൽ, സി. പി. aഅസീസ്, ആർ. കെ. മുനീർ, എ. വി. അബ്ദുല്ല മുനീർ കുളങ്ങര, ഹംസ കോയിലോത്, ഇ. കെ. ബാലകൃഷ്ണൻ. വി. പി. അസ്സൈനാർ, സി. ഹനീഫ മാസ്റ്റർ, പി കെ അബ്ദുള്ള, കണ്ടോത്ത് അബുബക്കർ ഹാജി, കെ. പോക്കർ ഹാജി, കോവുമ്മൽ റഷീദ്, കെ. ടി. ഗഫൂർ, സി. കെ. റാഷിദ്, സൗഫി ടി. കെ, ശരീഫ എം. പി. അഷീദ നടുക്കാട്ടിൽ, മാണിക്കോത് അസ്സൈനാർ ഹാജി, സി. കെ. അസീസ് എന്നിവർ സംസാരിച്ചു.

