സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു
മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം.
ലോഗോയും പ്രചാരണത്തിന് ഉപയോഗിക്കാനുള്ള മൂന്നു മിനിറ്റിൽ കവിയാത്ത ഹൃസ്വചിത്രവും നവമാധ്യമ പ്രചാരണത്തിനായി പോസ്റ്ററും തയ്യാറാക്കി അയക്കാം. ലോഗോ ജനുവരി 10 ന് മുൻപും പോസ്റ്റർ ജനുവരി 15 ന് മുൻപും ഹൃസ്വചിത്രം ജനുവരി 20 ന് മുൻപും അയക്കേണ്ടതാണ്.
ഇവ cpimkeralastateconference2022@gmail.com എന്ന മെയിൽ വിലാസത്തിൽ അയക്കണം. മികച്ച സൃഷ്ടികൾക്ക് ക്യാഷ് അവാർഡും നൽകുന്നതാണ്.