ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി
പൊതുയോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. വി. രാജൻ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: എസ്ഡിപിഐ ഭീകരതയ്ക്കും അരുംകൊലകളിൽ നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിനുമെതിരെ ഹിന്ദു ഐക്യവേദി താമരശ്ശേരിയിൽ പ്രകടനം നടത്തി.
പ്രകടനം ചുങ്കം ചെക്ക് പോസ്റ്റ് പരിസരത്തുനിന്നും ആരംഭിച്ചു. തുടർന്ന് കാരാടി ജംഗ്ഷൻ വഴി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. വി. രാജൻ ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ കേരളത്തിൽ നടപ്പിലാക്കുന്ന ഐ എസ് മോഡൽ കൊലപാതകങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിച്ചില്ലെങ്കിൽ വരും നാളുകളിൽ സംസ്ഥാന സർക്കാർ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

