കനാലുകൾ അറ്റകുറ്റ പണി നടത്താൻ നടപടി സ്വീകരിക്കുക- കർഷക സംഘം നൊച്ചാട് മേഖലാ കൺവൻഷൻ
പേരാമ്പ്ര ഏരിയാ സെക്രട്ടറി ടി. സി. കുഞ്ഞമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ആവർത്തന ചിലവിന്റെ പേരിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടാത്തത് കാരണം മെയിൻ കനാലുകളും ബ്രാഞ്ച് കനാലുകളും അറ്റകുറ്റ പണി നടന്നിട്ടില്ല. കനാൽ തുറക്കാൻ ഇനി ഒരു മാസം പോലും അവശേഷിക്കാത്ത സാഹചര്യത്തിൽ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് അറ്റകുറ്റ പണികൾ നടത്താൻ ജലസേചന വകുപ്പ് തയ്യാറാവണം. ഇല്ലെങ്കിൽ കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സ്ഥിതി ഉണ്ടാവും.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തികൾ നടത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം നൊച്ചാട് മേഖലാ സ്പഷ്യൽ കൺവൻഷൻ ആവശ്യപ്പെട്ടു. നൊച്ചാട് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന കൺവൻഷൻ പേരാമ്പ്ര ഏരിയാ സെക്രട്ടറി ടി. സി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. എടവന സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി. ടി. ബാലൻ, കെ. ടി. ബാലകൃഷ്ണൻ, ഇ. വൽസല എന്നിവർ സംസാരിച്ചു.
കർഷക സംഘം നൊച്ചാട് മേഖലാ കമ്മറ്റി വിഭജിച്ച് നോർത്ത് മേഖല, സൗത്ത് മേഖല കമ്മറ്റികൾ രൂപീകരിച്ചു. സൗത്ത് മേഖലയിൽ പി. ടി. സത്യൻ പ്രസിഡന്റും. എം ചന്ദ്രൻമാസ്റ്റർ സെക്രട്ടറിയും നോർത്ത് മേഖല കെടി ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും അബ്ദുൾ ശങ്കർ സെക്രട്ടറിയുമായി തെരെഞ്ഞെടുത്തു.

