എറണാകുളം മഹാരാജാസിൽ സംഘർഷം; കോളജും ഹോസ്റ്റലും അടച്ചു
സംഘർഷ സാധ്യത കണക്കിലെടുത്ത് കോളേജിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി
എറണാകുളം: മഹാരാജാസ് കോളേജിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോളേജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ഇന്നുചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗത്തിൽ തീരുമാനമായി.
ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിനെ തുടർന്ന് മഹാരാജാസ് കോളജ് ക്യാംപസില്‍ എസ്‌എഫ്‌ഐ- കെഎസ് യു സംഘര്‍ ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ എട്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും സമീപത്തെ ലോ കോളജിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

