സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ പതിനഞ്ച് പുതുമുഖങ്ങള്‍, അഞ്ച് പേര്‍ വനിതകള്‍
12അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തിട്ടുണ്ട്

കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് സമ്മേളനം 45 അംഗങ്ങളെ തെരെഞ്ഞെടുത്തു. 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തിട്ടുണ്ട്. പുതിയ കമ്മിറ്റിയിൽ 15 പേർ പുതുമുഖങ്ങളും 5 പേർ വനിതകളുമാണ്. സംസ്‌ഥാന സമ്മേളന പ്രതിനിധികളായി 38 പേരെയാണ് തെരെഞ്ഞെടുത്തത്. കെ. എം. രാധാകൃഷ്‌ണൻ, ഇസ്‌മയിൽ കുറുമ്പൊയിൽ, കെ. എം. സച്ചിൻ ദേവ്, ടി. രാധാ ഗോപി, എം. പി. ഷിബു, ടി. പി. ഗോപാലൻ മാസ്‌റ്റർ, എ. എം. റഷീദ്, എസ്. കെ. സജീഷ്, കെ. വി. ലേഖ, എൽ. രമേശൻ, ഡി. ദീപ, കെ. കെ. സുരേഷ്, വി. വസീഫ്, കെ. പുഷ്‌പജ, കെ. ബാബു എന്നിവരാണ് പുതുമുഖങ്ങൾ. കെ. കെ. ലതിക, കാനത്തിൽ ജമില, കെ. പുഷ്‌പജ, കെ. വി. ലേഖ, ഡി. ദീപ എന്നിവരാണ് വനിതകൾ.
ജില്ല കമ്മിറ്റിയിലേക്ക് പി. മോഹനൻ, സി. ഭാസ്‌കരൻ മാസ്റ്റർ, പി. വിശ്വൻ, എം. മെഹബൂബ്, ടി. പി. ദാസൻ, കെ. കെ. ദിനേശൻ, കെ. ടി. കുഞ്ഞിക്കണ്ണൻ, ആർ. പി. ഭാസ്‌കരൻ, എം. ഗിരീഷ്, പി. കെ. മുകുന്ദൻ, ടി. വിശ്വനാഥൻ, പി. കെ. പ്രേംനാഥ്, പി. കെ. ദിവാകരൻ മാസ്റ്റർ, കാനത്തിൽ ജമീല, പി. നിഖിൽ, സി. പി. മുസാഫർ അഹമ്മദ്, കെ. കെ. മുഹമ്മദ്, പി. പി. ചാത്തു, ടി. പി. ബിനീഷ്, സുരേഷ് കൂടത്താംകണ്ടി, കെ. ദാമോദരൻ, ടി. വി. നിർമ്മലൻ, കെ എം രാധാകൃഷ്‌ണൻ, ഇസ്‌മയിൽ കുറുമ്പൊയിൽ, എം പി ഷിബു,ജോർജ്ജ് എം തോമസ്,കെ കുഞ്ഞമ്മദ് മാസ്റ്റർ, വി പി കുഞ്ഞിക്കൃഷ്‌ണൻ, മാമ്പറ്റ ശ്രീധരൻ, കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ, കെ ദാസൻ, എ കെ ബാലൻ, കെ കെ ലതിക, ടി പി ഗോപാലൻ മാസ്‌റ്റർ, കെ കെ സുരേഷ്, വി വസീഫ്, കെ പുഷ്‌പജ, കെ എം സച്ചിൻ ദേവ്, എ എം റഷീദ്, എസ് കെ സജീഷ്, കെ വി ലേഖ, എൽ രമേശൻ , ഡി ദീപ, ടി രാധാഗോപി, കെ ബാബു എന്നിവരെ തിരഞ്ഞെടുത്തു.
ജില്ല സെക്രട്ടറിയേറ്റിലേേക്ക് പി. മോഹനൻ, സി. ഭാസ്‌കരൻ മാസ്റ്റർ, എം. മെഹബൂബ്, ജോർജ്ജ് എം. തോമസ്, ടി വിശ്വനാഥൻ, മാമ്പറ്റ ശ്രീധരൻ, കെ. കെ ലതിക, കെ. കെ. ദിനേശൻ, എം ഗിരീഷ്, പി. കെ. മുകുന്ദൻ, സി. പി. മുസാഫർ അഹമ്മദ്, കെ. കെ. മുഹമ്മദ് എന്നിവരെ തെരെഞ്ഞെടുത്തു.