കെ റെയിൽ പദ്ധതിക്കെതിരെ ഡി.പി.ആർ കോപ്പി കത്തിച്ച് പ്രതിഷേധം
ബി ജെ പി രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടന്നത്

ചെങ്ങോട്ട് കാവ് : ഗ്രാമ പഞ്ചായത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ ഡി.പി.ആർ. കോപ്പി കത്തിച്ച് ബി ജെ പി യുടെ പ്രതിഷേധ പ്രകടനം. കെ റെയിലിനെതിരെ ബി ജെ പി യും പോഷക സംഘടനകളും നടത്തിവരുന്ന വ്യത്യസ്ഥമായ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം.ബി ജെ പി രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടന്നത്.
ഇന്നലെ വൈകീട്ടാ യിരുന്നു പ്രതിഷേധ പരിപാടി നടത്തിയത്. യുവമോർച്ച ചെങ്ങോട്ട് കാവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിമൽ രാജ് പ്രതിഷേധത്തിന് നേതൃത്വം നല്കി. നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു