ഏക്കാട്ടൂരിൽ യു.ഡി എഫ് കമ്മറ്റി നിർമ്മിച്ച് നൽകുന്ന വീടിൻ്റെ കട്ടിലവെക്കൽ കർമ്മം നടത്തി
കട്ടിലവെക്കൽ കർമ്മം കമ്മിറ്റി ചെയർമാൻ ടി. മുത്തു കൃഷ്ണനും കൺവീനർ എൻ. കെ. അഷ്റഫും ചേർന്ന് നിർവ്വഹിച്ചു
അരിക്കുളം: ഗ്രാമപഞ്ചായത്തിലെ 4ആം വാർഡിലെ കല്ലാത്തറ കോളനിയിലെ ബാബുവിനും കൂടുംബത്തിനും യുഡിഎഫ് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിൻ്റെ കട്ടിലവെക്കൽ കർമ്മം കമ്മിറ്റി ചെയർമാൻ ടി. മുത്തു കൃഷ്ണനും കൺവീനർ എൻ. കെ. അഷ്റഫും ചേർന്ന് നിർവ്വഹിച്ചു.
ലൈഫ് പദ്ധതി വഴിയുള്ള 4 ലക്ഷം രൂപയും സുമനസുകളുടെ സഹായത്താൽ ലഭിച്ച മൂന്നര ലക്ഷത്തോളം രൂപയുമാണ് ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്. രോഗിയായ ബാബുവും കുടുംബവും നാല് സെൻ്റ് കോളനിയിൽ ഓലഷെഡിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. കോളനിയിലേക്ക് റോഡ് ഇല്ലാത്തത് കൊണ്ട് സാധനം തലച്ചുമടായി കടത്തികൊണ്ട് പോയാണ് വീട് നിർമ്മാണം പുർത്തിയാക്കുന്നത്.
ജലീൽ കുനിക്കാട്ട്, കെ. അഷറഫ്, അനസ് കാരയാട്, അമ്മത് പൊയിലങ്കൽ, കെ. കെ. കോയക്കുട്ടി, കല്ലാത്തറ ദാമോധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

