വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധന പിൻവലിക്കണം- കേരള വിദ്യാർത്ഥി ജനത
സാധാരണക്കാരിൽ നിന്നും കൂടുതൽ കൺസഷൻ വാങ്ങുന്നത് അനീതിയാണ്

കോഴിക്കോട് : വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധന പിൻവലിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാലത്ത് ബസിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അത്തരം വിദ്യാർത്ഥി കളിൽ നിന്നും കൂടുതൽ കൺസഷൻ വാങ്ങുന്നത് അനീതിയാണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ്. വി. ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ പ്രസ്താവന നടത്തി.