headerlogo
politics

കെ പി എസ് ടി എ ചങ്ങരോത്ത് ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽകിഫിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു

 കെ പി എസ് ടി എ ചങ്ങരോത്ത് ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു
avatar image

NDR News

23 Jan 2022 07:12 PM

പേരാമ്പ്ര : കോടിക്കണക്കിന് രൂപ മുടക്കി കെ റെയിൽ നടപ്പിലാക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാർ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെ പി എസ് ടി എ. പഠനം വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമ്പോൾ ഭൂരിഭാഗം വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസിന് പുറത്താണെന്നും കെ പി എസ് ടി എ ആരോപിച്ചു. മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ ഇന്റർനെറ്റും ഡിജിറ്റൽ പഠനോപകരണങ്ങളും ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ പി എസ് ടി എ ചങ്ങരോത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. 

      ചങ്ങരോത്ത് എം യു പി സ്കൂളിൽ നടന്ന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽകിഫിൽ ഉദ്ഘാടനം ചെയ്തു. പി കെ വിനോദൻ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പികെ പാർത്ഥൻ, എം സുലൈമാൻ, കെ ലതിക എന്നിവർക്ക് യാത്രയയപ്പ് നൽകി. കുന്നുമ്മൽ ഉപജില്ലാ സെക്രട്ടറി പി സാജിദ്, വൈസ് പ്രസിഡണ്ട് എസ് സുനന്ദ്, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് വി ടി സൂരജ്, റിന്റോ സേവ്യർ, വി പി നിഷ എന്നിവർ സംസാരിച്ചു. 

      അചനിത് ശ്രീ രാകേഷ് (പ്രസിഡണ്ട്), റിന്റോ സേവ്യർ (സെക്രട്ടറി), കെ സനില കുമാരി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

NDR News
23 Jan 2022 07:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents