ഉള്ളിയേരി പാലം ക്വിറ്റ് ഇന്ത്യ സമര സ്മരണ നിലനിർത്തും വിധം നാമകരണം ചെയ്യണം ജനതാദൾ എസ്
ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ഉള്ളിയേരി പാലം ക്വിറ്റ് ഇന്ത്യ സമര സ്മരണ നിലനിർത്തും വിധം നാമകരണം ചെയ്യണം എന്ന് ജനതാദൾ എസ് ബാലുശ്ശേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്ലത്ത് അഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബുള്ള കൂമുള്ളി, സജി പൂനത്ത് എന്നിവർ സംസാരിച്ചു.
ടി. കെ. കരുണാകരൻ (പ്രസിഡന്റ്), ടി. ആർ. ശ്രീധരൻ നായർ, ശശി തയ്യുള്ളതിൽ (വൈസ് പ്രസിഡന്റുമാർ), അരുൺ നമ്പ്യാട്ടിൽ (സെക്രട്ടറി), നിജീഷ് നാറാത്ത് (ജോ: സെക്രട്ടറി), വിനീഷ് കെ. (ഖജാൻജി) എന്നിവർ ഉൾപ്പെടുന്ന 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി. ചന്തുക്കുട്ടി മാസ്റ്റർ വരണാധികാരിയായി.