ഫറൂഖില്‍ കെ റെയില്‍ പദ്ധതിയുടെ സര്‍വ്വേക്കല്ല് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിഴുത് മാറ്റി
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ. ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

ഫറൂഖ്: കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വ്വേക്കല്ല് പിഴുത് മാറ്റി. ഫറൂഖില്‍ ഇന്ന് യൂത്ത് ലീഗ് നേതൃത്വത്തിലാണ് കല്ല് പിഴുത് മാറ്റിയത്. പ്രതിഷേധ പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ കല്ല് പിഴുത് മാറ്റുകയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ. ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ കല്ലുകള്‍ പിഴുതു മാറ്റുമെന്ന് ഫിറോസ് പ്രതികരിച്ചു. കെ റെയിലിനെതിരെയുള്ള യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സമരം വ്യാപകമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിലിനെതിരെയുള്ള സമരം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തുവെന്നും ഭാഗമായാണ് സമരം വ്യാപകമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ റെയിലിനായി ജില്ലയില്‍ നാട്ടിയ എല്ലാ കല്ലുകളും പിഴുതു മാറ്റും, മാത്രമല്ല ഈ സമരം കെ റെയില്‍ ഓഫീസിന് മുന്നിലേക്ക് മാറ്റുകയും ചെയ്യും, ഫിറോസ് പറഞ്ഞു