കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം
വെള്ളോട്ടങ്ങാടിയിൽ കെ. പി. ഗോപാലൻ ദേശീയ പതാക ഉയർത്തി

നടുവണ്ണൂർ: പ്രിയദർശിനി, കച്ചേരി, പരപ്പിൽ താഴെ കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. വെള്ളോട്ടങ്ങാടിയിൽ കെ. പി. ഗോപാലൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ പി. രാമചന്ദ്രൻ ഇൻഡ്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു.
ദാമോദരൻ പൊന്നാത്ത്, ടി. എം. ഗിരീശൻ, പ്രസാദ് വി.പി, രാജൻ സരോവരം, ചന്ദ്രൻ നള്ളിയിൽ, വേലായുധൻ കുറുങ്ങോട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.