കൃഷിയിലും കഴിവ് തെളിയിക്കാൻ പന്തിരിക്കരയിൽ യൂത്ത് ലീഗ്
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സർക്കുലർ പ്രകാരമാണ് പദ്ധതി

പന്തിരിക്കര : ഫജിർ യൂത്ത് ക്ലബ്ബിന്റെ ഭാഗമായി യൂത്ത് ലീഗ് പന്തിരിക്കര ശാഖയിൽ കൃഷിക്ക് ആരംഭമായി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സർക്കുലർ പ്രകാരമാണ് ജില്ലയിലെ എല്ലാ ശാഖകളിലും ഫജിർ യൂത്ത് ക്ലബ് പരിപാടി സംഘടിപ്പിക്കുന്നത്.
പന്തിരിക്കര ശാഖയിൽ കായിക വിനോദ പരിപാടികൾക്കൊപ്പം കൃഷി ചെയ്യാനും തീരുമാനിക്കുകയായിരുന്നു. പരിപാടിയിൽ വി. പി. ഇബ്രാഹീം, അബൂബക്കർ, റഷീദ് എന്നിവർ പങ്കെടുത്തു.