കാരയാട് കുഞ്ഞികൃഷ്ണൻ മാതൃകാ കമ്മ്യൂണിസ്റ്റ് - ഇ. കെ. വിജയൻ
കുരുടി വീട് മുക്കിൽ കാരയാട് കുഞ്ഞികൃഷ്ണൻ അനുസ്മരണ സമ്മേളനം നടത്തി

കാരയാട് : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ ത്യാഗോജ്ജ്വലമായ പ്രവർത്തനം കാഴ്ചവെച്ച മാതൃകാ കമ്മ്യൂണിസ്റ്റ് ആയിരുന്നു കാരയാട് കുഞ്ഞികൃഷ്ണനെന്ന് സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ വിജയൻ. കാരയാട് കുഞ്ഞികൃഷ്ണൻ അനുസ്മരണ സമ്മേളനം കുരുടി വീട് മുക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന് ദുരിതവും കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്ത് നൽകുകയും
ചെയ്തത് രാജ്യം ഇന്നേവരെ തുടർന്നു വന്ന നടപടികളെയെല്ലാം തകിടം മറിക്കുകയാണ് ഭരണാധികാരികൾ. നമുക്ക് മുമ്പേ നടന്നവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണ് ഇന്നു നാം അനുഭവിക്കുന്നതെന്നും അവരുടെ സ്മരണകൾ എന്നും ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. കെ. ബാലൻ മാസ്റ്റർ, ഇ. കുഞ്ഞിരാമൻ, അജയ് ആവള, ധനേഷ് കാരയാട്, എൻ. എം. ബിനിത, കെ. കെ. രവീന്ദ്രൻ, കരിമ്പിൽ വിശ്വൻ, എം. എം. സുധ തുടങ്ങിയവർ സംസാരിച്ചു. ഇ. രാജൻ മാസ്റ്റർ സ്വാഗതവും ഇ. വേണു നന്ദിയും പറഞ്ഞു.