ആനപ്പാറ ക്വാറി സമരം: കലക്ടർ ഇടപെടണമെന്ന് എൻ.സി.പി
എൻ.സി.പി നേതാക്കൾ സമരാനുകൂലികളെ സന്ദർശിച്ചു
മേപ്പയൂർ: കീഴരിയൂരിലെ ആനപ്പാറ ക്വാറിയുടെ സമീപവാസികളായ കുടുംബങ്ങൾ നടത്തുന്ന സമരം കലക്ടർ ഇടപെട്ട് ഒത്തുതീർപ്പാക്കണമെന്ന് എൻ.സി.പി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറിയുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി ജനകീയ പ്രതിഷേധം നടന്നു വരികയാണ്.
പ്രസിഡൻ്റ് ഇ. കുഞ്ഞിക്കണ്ണൻ, ജില്ലാ സെക്രട്ടറിമാരായ പി. കെ. എം. ബാലകൃഷ്ണൻ, അഷ്റഫ് മേപ്പയ്യൂർ, ജില്ലാ കമ്മിറ്റി അംഗം ടി. കുഞ്ഞിരാമൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാബാബു, മണ്ഡലം പ്രസിഡൻ്റ് പി. വി. രാജൻ നായർ എന്നിവർ സമരക്കാരെ സന്ദർശിച്ചു.

