headerlogo
politics

പോലീസിനെ ഉപയോഗിച്ച് സമരത്തെ തകർക്കാനാവില്ല- യൂത്ത് കോൺഗ്രസ്

ക്വാറി വിരുദ്ധ സമരപന്തൽ യൂത്ത് കോൺഗ്രസ് സന്ദർശിച്ചു

 പോലീസിനെ ഉപയോഗിച്ച് സമരത്തെ തകർക്കാനാവില്ല- യൂത്ത് കോൺഗ്രസ്
avatar image

NDR News

11 Feb 2022 08:32 PM

നടുവത്തൂർ: ആനപ്പാറ ക്വാറിവിരുദ്ധ സമരത്തെ പോലീസിനെ ഉപയോഗിച്ച് നിർവീര്യമാക്കാനുള്ള ക്വാറി മുതലാളിമാരുടെ ശ്രമത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. പി. ദുൽഖിഫിൽ, പി. കെ. രാഗേഷ് എന്നിവർ ആവശ്യപ്പെട്ടു. 

     ക്വാറിയിൽ തുടർച്ചയായുണ്ടായ ഉഗ്രസ്ഫോടനങ്ങളിൽ സമീപത്തെ ഇരുപതിലധികം വീടുകൾക്ക് ഗുരുതതരമായ വിള്ളൽ ഉണ്ടാക്കിയതിനാൽ ക്വാറി പ്രവർത്തനം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറിവിരുദ്ധ സമരത്തിൻ്റെ മുപ്പത്തിരണ്ടാം ദിവസത്തിൽ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ. 

      സംസ്ഥാന ഭാരവാഹികളായ വി. പി ദുൽഖിഫിൽ, പി. കെ, രാഗേഷ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആദർശ് അശോക്, അഖിൽ ഹരികൃഷ്ണൻ, ആദിൽ മുണ്ട്യയത്ത്, ഷിനിൽ ടി. കെ. നിധിഷ് കെ, അർജുൻ ഇ, ബിജു പി. ടി, സതീശൻ മുതുവന, ജിത്തു രാജ് എ. ടി. എന്നിവർ പങ്കെടുത്തു.

NDR News
11 Feb 2022 08:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents