ആനപ്പാറ ക്വാറി എൽജെഡി സന്ദർശിച്ചു
ക്വാറിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം തുടരുകയാണ്
മേപ്പയൂർ: കീഴരിയൂർ ആനപ്പാറ ക്വാറി എൽ.ജെ.ഡി. നേതാക്കൾ സന്ദർശിച്ചു. പരിസരത്തെ വീടുകളും പ്രവർത്തകർ സന്ദർശിച്ചു. സമരസമിതി പ്രവർത്തകരെയും സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ക്വാറിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് വലിയ ജനകീയ പ്രക്ഷോഭമാണ് നടന്നു വരുന്നത്. ക്വാറിയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോകുന്ന വാഹനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം സമരസമിതി പ്രവർത്തകർ തടഞ്ഞിരുന്നു.
ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, പി. ബാലൻ, മധു മാവുള്ളാട്ടിൽ, സുനിൽ ഓടയിൽ, കെ. എം. ബാലൻ, ബി. ടി. സുധീഷ് കുമാർ, പി. കെ. ശങ്കരൻ, പി. ടി. ബാലകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

