headerlogo
politics

തുറയൂർ കുടി വെള്ള പദ്ധതിയിൽ ക്രമക്കേട് ആരോപണവുമായി മുസ്ലിം ലീഗ്

പ്രവർത്തന സമയത്തു വിദഗ്ധരുടെ മേൽനോട്ടമോ ആവശ്യമായ നിർദ്ദേശങ്ങളോ ലഭിച്ചില്ല

 തുറയൂർ കുടി വെള്ള പദ്ധതിയിൽ ക്രമക്കേട് ആരോപണവുമായി മുസ്ലിം ലീഗ്
avatar image

NDR news

15 Feb 2022 08:34 PM

തുറയൂർ : തുറയൂർ പഞ്ചായത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജല ജീവൻ മിഷൻ ജപ്പാൻ കുടി വെള്ള പദ്ധതിയിൽ വ്യാപകമായ രീതിയിൽ ക്രമക്കേട് നടക്കുന്നതായി മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വം. സോഷ്യൽ മീഡിയയിലും നാട്ടിലും ചർച്ചാ വിഷയമായ ഈ വൻ അഴിമതിയും വഴി വിട്ട പ്രവർത്തനങ്ങളും  നോക്ക്കുത്തിയായി നിൽക്കാനേ പഞ്ചായത്ത് അധികാരികൾക്ക് കഴിയുന്നുള്ളൂവെന്ന് നേതാക്കൾ ആരോപിച്ചു. .
     പ്രവർത്തന സമയത്തു വിദഗ്ധരുടെ മേൽനോട്ടമോ ആവശ്യമായ നിർദ്ദേശങ്ങളോ ലഭിക്കാത്ത അവസ്ഥ യുണ്ടായിരുന്നു വെന്നും കമ്മറ്റി വിലയിരുത്തി. റോഡിൽ നിന്ന് എടുക്കുന്ന ടൺ കണക്കിന് മണ്ണ് പഞ്ചായത്തു ഉപയോഗ പ്പെടുത്തുന്നതിന് പകരം സ്വകാര്യ വ്യക്തികൾക്ക് അനധികൃതമായി മറിച്ചു വിൽക്കുന്നതും അധികൃതരുടെ അറിവോടെയാണ് .ഇതൊക്കെ പകൽ വെളിച്ചം പോലെ നാട്ടിൽ വ്യക്തമാണ്. സോഷ്യൽ മീഡിയകളിൽ ശക്തമായ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
      വിഷയം ഗൗരവത്തിൽ എടുത്തു ചർച്ച ചെയ്തതിന്റെ അടിസ്ഥാന ത്തിൽ  തങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ഗിരീഷിനെ നേരിൽ കണ്ടു  കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. പ്രശ്നത്തിന് ഉടനടി പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടി കളുമായി മുന്നോട്ട് പോകാനും മുസ്ലിം ലീഗ്  കമ്മിറ്റി തീരുമാനിച്ചു.
     യോഗത്തിൽ ടിപി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു മണ്ഡലം നിരീക്ഷകൻ റിയാസ് സലാം ഉത്ഘാടനം ചെയ്തു.കുറ്റിയിൽ റസാഖ് മുനീർ കുളങ്ങര കോവുമ്മൽ മുഹമ്മദലി സികെ അസീസ് ഇസ്മായിൽ, പികെ ഇസ്‌സുദ്ധീന് നസീർ പൊടിയാടി പിടി അബ്ദുറഹ്മാൻ, പടന്നയിൽ മുഹമെദ് അലി പിവി മുഹമ്മദ് എന്നിവർ സംസാരിച്ചു.

NDR news
15 Feb 2022 08:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents