പെരുവണ്ണാമുഴി സപ്പോർട്ട് ഡാം പണി പൂർത്തിയാക്കി കനാൽ തുറക്കണം
ജില്ലാ കർഷക കോൺഗ്രസ് നേതൃത്വത്തിൽ ഇറിഗേഷൻ എക്സി.എഞ്ചിനിയർ ഓഫിസിനു മുമ്പിൽ ധർണ

പേരാമ്പ്ര: സപ്പോർട്ട് ഡാമിന്റെ പണി എത്രയും പെട്ടെന്നു പൂർത്തിയാക്കി പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ നിന്നും കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിന് കീഴിലുള്ള കനാലുകളിൽ ജലം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ഇറിഗേഷൻ എക്സി.എഞ്ചിനിയർ ഓഫിസിനു മുമ്പിൽ ധർണ നടത്തി.
കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് മാജൂഷ് മാത്യു ധർണ്ണ ഉദ്ഘാടനം ചെയ്തു. എത്രയും വേഗം കനാൽ തുറന്നാൽ മാത്രമേ കാർഷിക മേഖലയെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കേരള സർക്കാർ കർഷകരെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ കോരങ്കോട്ട് മൊയ്തു, എൻ. രാജശേഖരൻ, എക്സി അംഗങ്ങളായ സി.എം ബാബു, ശ്രീധരൻ കല്പത്തൂർ, ബാലകൃഷ്ണൻ വാളങ്ങൽ, കുനിയിൽ നാരായണൻ കിടാവ്, രാജു തലയാട്, ജില്ലാ ഭാരവാഹികളായ ലൂക്കോസ് വാതപ്പള്ളി, വി. ഹരിന്ദ്രൻ,ഇബ്രാഹിം പീറ്റക്കണ്ടി, കെ.കെ. അസീസ്, പ്രസംഗിച്ചു. എം.കെ.സുരേന്ദ്രൻ,സി. പി ബാലൻ നായർ, ജോജി ജോസഫ്, നടുക്കണ്ടി ബാലൻ, ജോസഫ് ചാക്കോ, ഇ കെ ശശി, എം. ഹരീഷ്, പുതിയോട്ടിൽ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.